+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ഷ​ക​നാ​യി സ​ച്ചി​ൻ; കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ ആ​റ
ര​ക്ഷ​ക​നാ​യി സ​ച്ചി​ൻ; കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 224 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് കൊ​ണ്ട് ഓ​പ്പ​ണ​ർ​മാ​ർ ചെ​റി​യ സ്കോ​റി​ന് പു​റ​ത്താ​യി. 2.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​റ് റ​ൺ​സ് എ​ന്ന നി​ല​യി​ൽ പ​ത​റി​യ കേ​ര​ള​ത്തെ സ​ച്ചി​ൻ ബേ​ബി​യു​ടെ സെ​ഞ്ചു​റി​യാ​ണ് ക​ര​ക​യ​റ്റി​യ​ത്. വ​ത്സ​ൽ ഗോ​വി​ന്ദ് - സ​ച്ചി​ൻ സ​ഖ്യം നാ​ലാം വി​ക്ക​റ്റി​ൽ 120 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

272 പ​ന്തി​ൽ 12 ഫോ​റും ഒ​രു സി​ക്സും നേ​ടി​യ സ​ച്ചി​ൻ 116 റ​ൺ​സു​മാ​യി ക്രീ​സി​ൽ തു​ട​രു​ന്നു. 31 റ​ൺ​സ് നേ​ടി​യ ജ​ല​ജ് സ​ക്സ​നേ​യാ​ണ് സ​ച്ചി​നൊ​പ്പം കേ​ര​ള​ത്തി​നാ​യി ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ക്കു​ക.

പി.​രാ​ഹു​ൽ(0), രോ​ഹ​ൻ കു​ന്നു​മ്മ​ൽ(5), വ​ത്സ​ൽ ഗോ​വി​ന്ദ്(46), സ​ൽ​മാ​ൻ നി​സാ​ർ(0) എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ വി. ​കൗ​ശി​ക് ആ​ണ് കേ​ര​ള​ത്തി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. വി. ​വൈ​ശാ​ഖ്, ശ്രേ​യ​സ് ഗോ​പാ​ൽ എ​ന്നി​വ​രും വി​ക്ക​റ്റ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.
More in Latest News :