+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ത്തി​ലെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ന്ന​ത് തേ​ജ​സ്വി സൂ​ര്യ?; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ക​ഴി
വി​മാ​ന​ത്തി​ലെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ന്ന​ത്  തേ​ജ​സ്വി സൂ​ര്യ?; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ പ​ത്തി​ന് ചെ​ന്നൈ​യി​ല്‍ നി​ന്ന് തി​രു​ച്ചി​റ​പ്പള്ളി​യി​ലേ​ക്ക് പോ​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് റ​ണ്‍​വേ​യി​ലേ​ക്ക് നീ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് യാ​ത്ര​ക്കാ​ര​ന്‍ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ന്ന​ത്. ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യ​തോ​ടെ അധികൃതരെത്തി പരിശോധന നടത്തിയശേഷം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് വി​മാ​നം യാ​ത്ര പു​റ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം വാ​തി​ല്‍ തു​റ​ന്ന​ത് ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യാ​ണെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്ത് വ​രു​ന്നു​ണ്ട്.

എ​മ​ര്‍​ജ​ന്‍​സി ഡോ​റി​ന് തൊ​ട്ട​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ​യാ​ണ് ഇ​ത് തു​റ​ക്കേ​ണ്ട​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍ എം​പി​യോ​ട് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എം​പി വാ​തി​ല്‍ തു​റ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.

ഇ​ത് അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നും ത​ന്‍റെ കൈ ​ത​ട്ടി​യാ​ണ് വാ​തി​ല്‍ തു​റ​ന്ന​തെ​ന്നും എം​പി ഇ​ന്‍​ഡി​ഗോ​യ്ക്ക് എ​ഴു​തി ന​ല്‍​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ യാ​ത്ര​ക്കാ​ര​ന്‍ ആ​രാ​ണെ​ന്ന് ഇ​ന്‍​ഡി​ഗോ​യോ ഡി​ജി​സി​എ​യോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
More in Latest News :