+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി

തൊടുപുഴ: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) നിര്യാതയായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിര
പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി
തൊടുപുഴ: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) നിര്യാതയായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിരുന്നു. 1971-ലായിരുന്നു ശാന്തയുമായുള്ള ജോസഫിന്‍റെ വിവാഹം. രാഷ്ട്രീയ ജീവിതം പലവഴികളിൽ ഒഴുകിയപ്പോഴും ‘ശാന്ത’യായി കൂട്ടുനിന്ന ഭാര്യയാണ് തന്‍റെ ബലമെന്ന് ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്.

ഇവർക്ക് നാലുമക്കളുണ്ട്. ഡൗൺ സിൻഡ്രോം ബാധിതനായിരുന്ന ഇളയമകൻ ജോമോൻ, 2020 നവംബർ 20-ന് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചിരുന്നു. മറ്റ് മക്കൾ: അപ്പു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം), യമുന, ആന്‍റണി.
More in Latest News :