+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​മാ​യു​ള്ള യു​ദ്ധ​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠം പ​ഠി​ച്ചു, വേ​ണ്ട​ത് സ​മാ​ധാ​നം: പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. യുദ്ധം പാക്കിസ്ഥാന് പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്.
ഇ​ന്ത്യ​യു​മാ​യു​ള്ള യു​ദ്ധ​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠം പ​ഠി​ച്ചു, വേ​ണ്ട​ത് സ​മാ​ധാ​നം: പാ​ക് പ്ര​ധാ​ന​മ​ന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. യുദ്ധം പാക്കിസ്ഥാന് പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവും ആണ് വേണ്ടതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. കാഷ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും അൽ അറബിയ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും അയൽക്കാരാണ്, എന്നും അടുത്തടുത്തു കഴിയേണ്ടവരാണ്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവും ആണ് വേണ്ടത്. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചു. യുദ്ധം പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് രാജ്യത്തിന് നൽകിയതെന്നും ഷെരീഫ് വ്യക്തമാക്കി.

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി ഇനി വിഭവങ്ങൾ പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. സമാധാനത്തോടെ ജീവിച്ച് പുരോഗതി കൈവരിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ നിരസിച്ച ഷെരീഫ് അവ അവഗണിക്കാനാവില്ലെന്നും പറഞ്ഞു.
More in Latest News :