+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ണ്ടാ ബ​ന്ധം; മം​ഗ​ല​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. മം​ഗ​ല​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ കൂ​ട്ട​ത്തോ​ടെ സ
ഗു​ണ്ടാ ബ​ന്ധം; മം​ഗ​ല​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​സ്ഥ​ലം​മാ​റ്റം
തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. മം​ഗ​ല​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റും.

സ്‌​റ്റേ​ഷ​നി​ലെ എ​ല്ലാ പോ​ലീ​സു​കാ​രെ​യും സ്ഥ​ലം​മാ​റ്റാ​നാ​ണ് തീ​രു​മാ​നം. പോ​ലീ​സു​കാ​ര്‍​ക്ക് ഗു​ണ്ടാ-​മാ​ഫി​യ ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ സ​ജീ​ഷി​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഡി​ജി​പി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഗു​ണ്ടാ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ നാ​ല് എ​സ്എ​ച്ച്ഒ മാ​രെ​യും ഒ​രു എ​സ്‌​ഐ​എ​യും തി​ങ്ക​ളാ​ഴ്ച സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. 160ല്‍ ​അ​ധി​കം എ​സ്എ​ച്ച്ഒ​മാ​രെ സ്ഥ​ലം​മാ​റ്റും.

ഗു​ണ്ട​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ശിപാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.
More in Latest News :