+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടക്കരുത്, കാഷ്മീരിൽ കാർ ഉപയോഗിക്കണം: രാഹുലിന് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാഷ്മീരിലേക്ക്. വ്യാഴാഴ്ചയാണ് യാത്ര ജമ്മു കാഷ്മീരിലേക്ക് കടക്കുന്നത്. അതേസമയം, യാത്ര കാഷ്മീരിൽ പ്രവേശിക്കുമ്പോൾ ചില ഭാഗങ്ങളിലേക്ക് പോകരുതെന്ന് രാഹുൽ
നടക്കരുത്, കാഷ്മീരിൽ കാർ ഉപയോഗിക്കണം: രാഹുലിന് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാഷ്മീരിലേക്ക്. വ്യാഴാഴ്ചയാണ് യാത്ര ജമ്മു കാഷ്മീരിലേക്ക് കടക്കുന്നത്. അതേസമയം, യാത്ര കാഷ്മീരിൽ പ്രവേശിക്കുമ്പോൾ ചില ഭാഗങ്ങളിലേക്ക് പോകരുതെന്ന് രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതി തയാറാക്കിയതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. കാൽനട യാത്ര ഒഴിവാക്കി രാഹുൽ കാറിൽ സഞ്ചരിക്കണമെന്നും നിർദേശമുണ്ട്. രാത്രി തങ്ങുന്നതു സംബന്ധിച്ചും കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
More in Latest News :