+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിടി സെവനെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും; ദൗത്യസംഘം നാളെയെത്തും

പാലക്കാട്: ധോ​ണി​യി​ൽ ആ​ശ​ങ്ക വി​ത​യ്ക്കു​ന്ന പിടി സെവനെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.തു​ട‍​ർ​ച്ച​യാ​യി ജ
പിടി സെവനെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും; ദൗത്യസംഘം നാളെയെത്തും
പാലക്കാട്: ധോ​ണി​യി​ൽ ആ​ശ​ങ്ക വി​ത​യ്ക്കു​ന്ന പിടി സെവനെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.

തു​ട‍​ർ​ച്ച​യാ​യി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ആ​ന ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റിന് ശേ​ഷം ഇ​വി​ടെ​യു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങാ​റി​ല്ല.

പി ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആണ്. മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
More in Latest News :