പാലക്കാട്: ധോണിയിൽ ആശങ്ക വിതയ്ക്കുന്ന കാട്ടുകൊമ്പൻ പിടി-7 (പാലക്കാട് ടസ്കർ 7) വീണ്ടും ജനവാസമേഖലയിൽ. മായാപുരം ഭാഗത്താണ് ഇന്ന് രാത്രി കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആന കാടുകയറ്റാനുള്ള ശ്രമത്തിലാണ്.
തുടർച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല.
അതേസമയം, പിടി സെവനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി.