തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങൾ അടപ്പിച്ചു. 564 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന ശക്തമായി തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.