+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ളി​ക്കും..! പു​ളി​ക്ക​ക്ക​ണ്ടം വേ​ണ്ടെ​ന്ന് ജോ​സ് കെ. ​മാ​ണി; പാ​ലാ​യി​ൽ സി​പി​എം- കേ​ര​ള കോ​ൺ​ഗ്ര​സ് ത​ർ​ക്കം

കോട്ടയം: പാലായിൽ പുതിയ നഗരസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സിപിഎം കേരള കോൺഗ്രസ് തർക്കം രൂക്ഷം. സിപിഎം ജില്ലാ നേതൃത്വം ചെയർമാനായി ചൂണ്ടിക്കാട്ടുന്ന ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന
പു​ളി​ക്കും..! പു​ളി​ക്ക​ക്ക​ണ്ടം വേ​ണ്ടെ​ന്ന് ജോ​സ് കെ. ​മാ​ണി; പാ​ലാ​യി​ൽ സി​പി​എം- കേ​ര​ള കോ​ൺ​ഗ്ര​സ് ത​ർ​ക്കം
കോട്ടയം: പാലായിൽ പുതിയ നഗരസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സിപിഎം- കേരള കോൺഗ്രസ് തർക്കം രൂക്ഷം. സിപിഎം ജില്ലാ നേതൃത്വം ചെയർമാനായി ചൂണ്ടിക്കാട്ടുന്ന ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് ജോസ് കെ. മാണി നിലപാടെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ബിനു പുളിക്കക്കണ്ടം ഒഴികെ ആരേയും അംഗീകരിക്കാമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ആറ് ഇടത് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാര്‍ഥിയാണ് ബിനു. ഇതിനിടെ, വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് എൽഡിഎഫ് യോഗം ചേർന്നു.

ചെയർമാൻ സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.വി. റസൽ മാധ്യമങ്ങളോട് പറഞ്ഞു. അന്തിമ തീരുമാനം മുന്നണി ബന്ധത്തെ കൂടി മാനിച്ചാകും ഉണ്ടാകുക. ആരുടെയും ആഭ്യന്തര വിഷയങ്ങളില്‍ സിപിഎം ഇടപെടാറില്ല. കേരളാ കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നത ഇല്ലെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.
More in Latest News :