ന്യൂഡല്‍ഹി: തരൂര്‍ വിവാദത്തില്‍ പരസ്യപ്രസ്താവനകള്‍ വിലക്കി എഐസിസി നേതൃത്വം. ശശി തരൂരോ മറ്റ് നേതാക്കളോ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് നിര്‍ദേശം. സാഹചര്യം നിരീക്ഷിക്കാന്‍ കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ ചെന്നിത്തല രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. നാല് വര്‍ഷം കഴിഞ്ഞാല്‍ ആര് എന്താകുമെന്ന് ഇപ്പോഴേ പറയേണ്ടെന്നും, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടു കോട്ട് തയ്ച്ചു വച്ചിരിക്കുന്നവര്‍ ആ കോട്ട് ഊരി വച്ചേക്കണമെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ കോട്ട് തയ്ച്ച് വച്ചിട്ടില്ലെന്ന് തരൂരും തിരിച്ചടിച്ചു.
നേതാക്കള്‍ പലരും വിഷയത്തില്‍ പ്രതികരണവുമായി എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന വിലയിരുത്തലിലാണ് എഐസിസി ഇടപെട്ടത്.
അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകണമെന്നും എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.