+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയന സൂര്യയുടെ മരണം: പോലീസിന് വീഴ്ച, മരണസമയത്തെ വസ്ത്രങ്ങൾ കാണാനില്ല

തി​രു​വ​ന​ന്ത​പു​രം: സി​നി​മ സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യുടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് വീ​ഴ്ച​. മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാനില്ല. മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ സൂക്ഷിച്ച വസ്ത്രങ്ങളാണ
നയന സൂര്യയുടെ മരണം: പോലീസിന് വീഴ്ച, മരണസമയത്തെ വസ്ത്രങ്ങൾ കാണാനില്ല
തി​രു​വ​ന​ന്ത​പു​രം: സി​നി​മ സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യുടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് വീ​ഴ്ച​. മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാനില്ല. മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ സൂക്ഷിച്ച വസ്ത്രങ്ങളാണ് കാ​ണാ​നി​ല്ലത്തത്.

ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ല. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ച രേ​ഖ​ക​ളും സ്റ്റേ​ഷ​നി​ല്ല. ന​യ​ന​യു​ടെ ചു​രി​ദാ​ർ, അ​ടി​വ​സ്ത്രം, ത​ല​യ​ണ ഉ​റ, പു​ത​പ്പ് എ​ന്നി​വ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ ആ​ര്‍​ഡി​ഒ കോ​ട​തി മ്യൂ​സി​യം പോ​ലീ​സി​നെ സൂ​ക്ഷി​ക്കാ​ൻ കൈ​മാ​റി​യി​രു​ന്നു. ഇ​വ​യെ​ല്ലാം ഫോ​റ​ൻ​സി​ക് ലാ​ബി​ലു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് തിങ്കളാഴ്ച ക​ത്ത് ന​ൽ​കും.

2019 ഫെ​ബ്രു​വ​രി 23 ന് ​രാ​ത്രി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ലെ വാ​ട​ക വീ​ട്ടി​ൽ ന​യ​ന​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തെ​ളി​യി​ക്ക​പ്പെ​ട്ടാ​ത്ത കേ​സാ​യി മ്യൂ​സി​യം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ടി​യ​ത്. പോലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
More in Latest News :