റൂർക്കല: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ശക്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. വൈകിട്ട് ഏഴിന് റൂർക്കലയിലാണ് മത്സരം.
പൂൾ ഡിയിൽ ഏറ്റവും മുന്നിലുള്ള ഇംഗ്ലണ്ടിനെ തോൽപിച്ചാൽ ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിൽ എത്താനുള്ള സാധ്യത വർധിപ്പിക്കാം. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനമുള്ളത്.
ആദ്യ മത്സരത്തിൽ ആതിഥേരായ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് സ്പെയിനിനെ തോൽപിച്ചിരുന്നു. വെയില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്.