മൂന്നാർ: അതിശൈത്യം തുടർന്ന് മൂന്നാർ. അഞ്ചിടങ്ങളിലാണ് ഇന്ന് പുലർച്ചെ മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. ആറു ദിവസങ്ങളായി മൈനസ് താപനില തുടരുകയാണ്. പാന്പാടുംചോല, വട്ടവട, കുണ്ടള ഡാം പരിസരം, കന്നിമല, ചെണ്ടുവര എന്നീ സ്ഥലങ്ങളിലാണ് താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.
പാന്പാടുംചോല ദേശീയോദ്യാനത്തിൽപ്പെട്ട പ്രദേശത്ത് താപനില ഇന്നു പുലർച്ചെ മൈനസ് രണ്ടിലേക്കെത്തി. തണുപ്പ് ആസ്വാദിക്കാനായി മൂന്നാറിലേക്ക് ഇപ്പോൾ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.
വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് താപനില മൈനസിലേക്ക് എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷകരുടെ നിഗമനം.