+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തി​യ ന​ന്പ​ർ സീ​രി​സ് വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ചറി​യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ സീ​ര
സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തി​യ ന​ന്പ​ർ സീ​രി​സ് വ​രു​ന്നു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ചറി​യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ സീ​രി​സ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തു.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​എ​ൽ 15 എ​എ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​എ​ൽ 15 എ​ബി, അ​ർ​ധ സ​ർ​ക്കാ​ർ - സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​എ​ൽ 15 എ​സി എ​ന്നി​ങ്ങി​നെ പ്ര​ത്യേ​ക ന​മ്പ​ർ സീ​രി​സ് ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന.

ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ​ത് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് സൂ​ക്ഷി​ക്കാ​നും ദു​രു​പ​യോ​ഗം ത​ട​യാ​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​രി​ന് സ്വ​ന്ത​മാ​യി എ​ത്ര വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ല.

പ്ര​ത്യേ​ക സീ​രി​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ 15 സീ​രി​സി​ലേ​ക്ക് മാ​റ്റി റീ ​ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടി വ​രും. പ്ര​സ്തു​ത പ​രി​ഷ്കാ​ര​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ന​ട​ത്താ​ൻ ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.
More in Latest News :