+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വ്‌​യു​ദ്ധം ന​ട​ത്തി​യ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഇ​റ്റ​ലി

റോം: ​ക്ല​ബ് ഫു​ട്ബോ​ളി​ലെ വൈ​രം തെ​രു​വി​ലെ കൂ​ട്ട​യ​ടി​യാ​ക്കി തീ​ർ​ത്ത ന​പ്പോ​ളി, എ​എ​സ് റോ​മ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഇ​റ്റ​ലി. ഇ​രു ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​രെ അ​ടു
തെ​രു​വ്‌​യു​ദ്ധം ന​ട​ത്തി​യ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഇ​റ്റ​ലി
റോം: ​ക്ല​ബ് ഫു​ട്ബോ​ളി​ലെ വൈ​രം തെ​രു​വി​ലെ കൂ​ട്ട​യ​ടി​യാ​ക്കി തീ​ർ​ത്ത ന​പ്പോ​ളി, എ​എ​സ് റോ​മ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഇ​റ്റ​ലി. ഇ​രു ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​രെ അ​ടു​ത്ത ര​ണ്ട് മാ​സ​ത്തേ​ക്കു​ള്ള എ​വേ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നാ​യി സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്ന് ഇ​റ്റാ​ലി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കി.

ജ​നു​വ​രി 14 മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​രു ടീ​മു​ക​ളും എ​വേ മ​ത്സ​രം ക​ളി​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ എ​വേ ഫാ​ൻ​സ് ഗാ​ല​റി​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

സീ​രി എ​യി​ലെ ബ​ദ്ധ​വൈ​രി​ക​ളാ​യ ന​പ്പോ​ളി​യു​ടെ​യും റോ​മ​യു​ടെ​യും ആ​രാ​ധ​ക​ർ ജ​നു​വ​രി എ​ട്ടി​നാ​ണ് തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന റോ​മ ആ​രാ​ധ​ക​ർ​ക്ക് നേ​രെ ന​പ്പോ​ളി ആ​രാ​ധ​ക​ർ ക​ല്ലു​ക​ളും ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ളും എ​റി​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വാ​ഹ​നം നി​ർ​ത്തി റോ​ഡി​ലി​റ​ങ്ങി​യ റോ​മ ആ​രാ​ധ​ക​ർ "എ​തി​രാ​ളി​ക​ളെ' മ​ർ​ദി​ച്ച​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി.
More in Latest News :