+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഞ്ച​സ്റ്റ​ർ ഡ​ർ​ബി​യി​ൽ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ മാ​ഞ്ച​സ്റ്റ​ർ ഡർ​ബി​യി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക
മാ​ഞ്ച​സ്റ്റ​ർ ഡ​ർ​ബി​യി​ൽ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ മാ​ഞ്ച​സ്റ്റ​ർ ഡർ​ബി​യി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​പോ​യ ശേ​ഷ​മാ​യി​രു​ന്നു ചെം​കു​പ്പാ​യ​ക്കാ​രു​ടെ മി​ന്നും​തി​രി​ച്ചു​വ​ര​വ്.

യു​ണൈ​റ്റ​ഡി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ഓ​ൾ​ഡ് ട്രാ​ഫ​ഡി​ൽ സി​റ്റി 60-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി. ഡി​ബ്രു​യി​നെ​യു​ടെ അ​സി​സ്റ്റി​ൽ ജാ​ക്ക് ഗ്രീ​ലി​ഷാ​ണ് സി​റ്റി​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി മൂ​ന്നാം മി​നി​റ്റി​ലാ​യി​രു​ന്നു ഗ്രീ​ലി​ഷി​ന്‍റെ ഗോ​ൾ.

എ​ന്നാ​ൽ 78-ാം മി​നി​റ്റി​ൽ ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് യു​ണൈ​റ്റ​ഡി​നാ​യി സ​മ​നി​ല പി​ടി​ച്ചു. കാ​സി​മി​റോ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ബ്രൂ​ണോ​യു​ടെ ഗോ​ൾ. നാ​ലു മി​നി​റ്റി​നു​ശേ​ഷം മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡ് സി​റ്റി​യെ ഞെ​ട്ടി​ച്ച് ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​രെ ജ​യാ​ളി​ക​ളാ​ക്കി. എ​ല്ലാ ലീ​ഗി​ലു​മാ​യി യു​ണൈ​റ്റ​ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ജ​യ​മാ​ണി​ത്.

ജ​യ​ത്തോ​ടെ 18 ക​ളി​ക​ളി​ൽ 38 പോ​യി​ന്‍റു​മാ​യി യു​ണൈ​റ്റ​ഡ് പ്രീ​മി​യ​ർ ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 39 പോ​യി​ന്‍റു​ള്ള സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 17 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 44 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​ത്.
More in Latest News :