+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം​കു​റി​ച്ച് കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഇ​നി മു​ത​ൽ ആ​ർ​ത്ത​വ അ​വ​ധി​യും

ക​ള​മ​ശേ​രി: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ച​രി​ത്ര തീ​രു​മാ​ന​വു​മാ​യി കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്). കൊ​ച്ചി​യി​ലെ കു​സാ​റ്റ് ക
ച​രി​ത്രം​കു​റി​ച്ച് കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഇ​നി മു​ത​ൽ ആ​ർ​ത്ത​വ അ​വ​ധി​യും
ക​ള​മ​ശേ​രി: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ച​രി​ത്ര തീ​രു​മാ​ന​വു​മാ​യി കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്). കൊ​ച്ചി​യി​ലെ കു​സാ​റ്റ് കാ​മ്പ​സി​ലും സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് നി​യ​ന്ത്രി​ക്കു​ന്ന മ​റ്റു കാ​മ്പ​സു​ക​ളി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഇ​നി മു​ത​ൽ അ​വ​ധി ല​ഭി​ക്കും.

ഓ​രോ സെ​മ​സ്റ്റ​റി​ലും ര​ണ്ടു ശ​ത​മാ​നം അ​ധി​ക അ​വ​ധി ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ 75 ശ​ത​മാ​നം ഹാ​ജ​ർ വേ​ണം. ഹാ​ജ​ർ ഇ​തി​ലും കു​റ​വാ​ണെ​ങ്കി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. എ​ന്നാ​ൽ ആ​ർ​ത്ത​വ അ​വ​ധി​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തെ അ​പേ​ക്ഷ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. ഈ ​സെ​മ​സ്റ്റ​ർ മു​ത​ലാ​ണ് ആ​ർ​ത്ത​വ അ​വ​ധി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ആ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ത്ത​ര​ത്തി​ൽ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.
More in Latest News :