+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ജോഷിമഠിനെ കുറിച്ച് മിണ്ടരുത്'; വിദഗ്ധർക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ന്യൂഡൽഹി: ഉത്തരാഖണ്ഡ് പട്ടണമായ ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന ഐഎസ്ആർഒ റിപ്പോർട്ടിനെക്കുറിച്ച് വിദഗ്ധർ മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും വിലക്കി ദേശീയ
ന്യൂഡൽഹി: ഉത്തരാഖണ്ഡ് പട്ടണമായ ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന ഐഎസ്ആർഒ റിപ്പോർട്ടിനെക്കുറിച്ച് വിദഗ്ധർ മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും വിലക്കി ദേശീയ ദുരന്തനിവാരണ സേന. ജോഷിമഠിലെത്തിയ വിദഗ്ധർ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് നിർദേശം.

ജോഷിമഠുമായി ബന്ധപ്പെട്ട് വിദഗ്ധർ മാധ്യമങ്ങളിലൂടെ നൽകുന്ന വിവരങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രതികരണം നടത്തരുതെന്ന് നിർദേശമുണ്ട്. 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്‍റിമീറ്റർ ഇടിഞ്ഞുതാണതായി ഐഎസ്ആർഒ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് എൻആർഎസ്സി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഭൂമി താഴ്ന്നതിന്‍റെ തോത് വ്യക്തമാക്കുന്ന ഉപഗ്രഹ പഠന റിപ്പോർട്ട് ഐഎസ്ആർഒ നീക്കി. മണ്ണൊലിപ്പ് മൂലം ഉത്തരാഖണ്ഡിലെ ജോഷിമഠ് മേഖല 12 ദിവസം കൊണ്ട് 5.4 സെന്‍റിമീറ്റർ ഇടിഞ്ഞ് താഴ്ന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി എട്ട് വരെയുള്ള കാഘഘട്ടത്തിൽ ഭൂമി താഴുന്ന തോത് കൂടിയത്.

2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് ജോഷിമഠിൽ ഒന്പത് സെന്‍റിമീറ്റർ ആഴത്തിലാണ് മണ്ണിടിഞ്ഞതെന്നും ഡിസംബറോടെ മണ്ണിടിച്ചിലിന്‍റെ തോത് ക്രമാതീതമായി ഉയർന്നെന്നും അധികൃതർ വ്യക്തമാക്കി. ജോഷിമഠ് നഗരത്തിന്‍റെ ഹൃദയഭാഗത്താണ് മണ്ണൊലിപ്പ് കൂടുതൽ ബാധിച്ചതെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
More in Latest News :