+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ അ​ഭി​ഭാ​ഷ​ക ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

മു​തു​വ​റ: ആ​ന്പ​ക്കാ​ട് ഫ്ലാ​റ്റി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​യെ ബാ​ത്ത് റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യി​ൽ‌ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഡ്വ. ന​മ
ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ അ​ഭി​ഭാ​ഷ​ക ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
മു​തു​വ​റ: ആ​ന്പ​ക്കാ​ട് ഫ്ലാ​റ്റി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​യെ ബാ​ത്ത് റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യി​ൽ‌ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഡ്വ. ന​മി​ത ശോ​ഭ​ന​യാ​ണ് (42) മ​രി​ച്ച​ത്. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​മി​ത ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു പോ​കു​ക​യാ​ണെ​ന്നു സീ​നി​യ​ർ വ​ക്കീ​ലി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച വി​ളി​ച്ച് വെ​ള്ളി​യാ​ഴ്ച​യേ വ​രി​ക​യു​ള്ളൂ​വെ​ന്നും അ​റി​യി​ച്ചു. അ​ന്നു കാ​ണാ​താ​യ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ഫ്ലാ​റ്റി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി സീ​നി​യ​ർ അ​ഡ്വ​ക്കേ​റ്റും ഫ്ലാ​റ്റ് ഉ​ട​മ​യും വാ​ർ​ഡ് മെ​ന്പ​റും ചേ​ർ​ന്ന് വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ഴു​കി​ത്തു​ട​ങ്ങി​യി​രു​ന്നു.

പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. ബാ​ത്ത്റൂ​മി​ൽ കാ​ൽ​വ​ഴു​തി ത​ല​യ​ടി​ച്ചു വീ​ണാ​ണു മ​രി​ച്ച​തെ​ന്നു ക​രു​തു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ഫ്ലാ​റ്റി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.
More in Latest News :