ആലപ്പുഴ: അമ്പലപ്പുഴയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പുന്നപ്ര വടക്ക് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ഇരവുകാട് വാർഡ് വാലുചിറ വീട്ടിൽ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പനയക്കുളങ്ങര സ്കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എംഡിഎംഎയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇയാൾ 13 കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.