+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി​യ
മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ആ​ര് എ​ന്ത് പ​റ​ഞ്ഞാ​ലും ത​നി​ക്ക് പ്ര​ശ്ന​മ​ല്ല. ഇ​തോ​ക്കെ പ​റ​യു​ന്ന​ത് ആ​രാ​ണെ​ന്ന് ത​നി​ക്ക​റി​യ​ണം. താ​ൻ കോ​ട്ട് ത​യാ​റാ​ക്കി​യി​ട്ടി​ല്ല. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​മാ​ർ സാ​ധാ​ര​ണ​യാ​യി കോ​ട്ട് ഇ​ടാ​റി​ല്ല. പി​ന്നെ എ​വി​ടെ​നി​ന്നാ​ണ് ഈ ​കോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

ത​ന്‍റെ കോ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് അ​ല്ല. കോ​ട്ടി​ന്‍റെ കാ​ര്യം പ​റ​യു​ന്ന​വ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണം അ​തേ​പ​റ്റി​യെ​ന്നും ത​രൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​ത്തെ പോ​ലെ ക്ഷ​ണം ല​ഭി​ക്കു​ന്പോ​ൾ അ​തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​യി പ്ര​സം​ഗി​ക്കും. എ​ല്ലാ​വ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ട്. അ​വ​രെ​ല്ലാം പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് സ​മ​യം ല​ഭി​ക്കു​ന്ന​തു​പോ​ലെ പ​രി​പാ​ടി​ക​ളി​ൽ പോ​കും. താ​ങ്ക​ളെ ല​ക്ഷ്യം വ​ച്ച് ആ​രെ​ങ്കി​ലും നീ​ങ്ങു​ന്നു​ണ്ടോ എ​ന്ന് മാ​ധ്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ത​നി​ക്ക് അ​ങ്ങ​നെ തോ​ന്നു​ന്നി​ല്ലെ​ന്നും ത​രൂ​ർ പ്ര​തി​ക​രി​ച്ചു.
More in Latest News :