തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധനിര്‍മാണം നടക്കുന്നെന്ന് പോലീസ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലാബില്‍ ആയുധനിര്‍മാണം നടക്കുന്നെന്നാണ് എഡിജിപി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലാബുകളില്‍ കൃത്യമായ നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ബൈജു ഭായ് ഉത്തരവിറക്കി. പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന ലാബ് പരീഷണങ്ങളില്‍ ആയുധ നിര്‍മാണം നടക്കുന്നതായി പോലീസ് റിപ്പോർട്ടുണ്ട്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് ആയുധനിർമാണം നടക്കുന്നതെന്നറിയില്ലെന്നും സർക്കാർ നിർദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നും ബൈജു ഭായ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് സ്ഥാപന മേധാവിമാര്‍ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.