+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​ത്വാ​നി​യ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ൽ വ​ൻ സ്ഫോ​ട​നം

വി​ൽ​നി​യ​സ്: ലി​ത്വാ​നി​യ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ൽ വ​ൻ സ്ഫോ​ട​നം. ലാ​ത്വി​യ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള പാ​സ്വാ​ലി​സ് മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് അ​ക​ലെ മ
ലി​ത്വാ​നി​യ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ൽ വ​ൻ സ്ഫോ​ട​നം
വി​ൽ​നി​യ​സ്: ലി​ത്വാ​നി​യ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ൽ വ​ൻ സ്ഫോ​ട​നം. ലാ​ത്വി​യ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള പാ​സ്വാ​ലി​സ് മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് അ​ക​ലെ മാ​റി​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ട്ടി​മ​റി ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും ലാ​ത്വി​യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി ആ​ർ​ട്ടി​സ് പാ​ബ്രി​ക്സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. എ​ന്നാ​ൽ സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ക​രു​തു​ന്നി​ല്ലെ​ന്ന് പൈ​പ്പ്‌ ലൈ​നി​ന്‍റെ ഓ​പ്പ​റേ​റ്റ​ർ പ​റ​ഞ്ഞു.

1978-ൽ ​നി​ർ​മ്മി​ച്ച പൈ​പ്പ്‌ ലൈ​നി​ൽ അ​ടു​ത്തി​ടെ ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്തു മേ​ഖ​ല​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നോ​യെ​ന്നു വ്യ​ക്ത​മ​ല്ല.
More in Latest News :