ഡെറാഡൂൺ: മണ്ണൊലിപ്പ് മൂലം ഉത്തരാഖണ്ഡിലെ ജോഷിമഠ് മേഖല 12 ദിവസം കൊണ്ട് 5.4 സെന്റിമീറ്റർ ഇടിഞ്ഞ് താഴ്ന്നതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ).
2022 ഡിസംബർ 27 മുതൽ 2023 ജനുവരി എട്ട് വരെയുള്ള കാഘഘട്ടത്തിൽ ജോഷിമഠിലെ ഭൂപ്രതലം 5.4 സെന്റിമീറ്റർ ആഴത്തിൽ ഇടിഞ്ഞെന്ന് നാഷണൽ റിമോട്ട് സെൻസറിംഗ് സെന്ററിന്റെ ഉപഗ്രഹ ഭൂപടത്തിൽ വ്യക്തമായതായി ഐഎസ്ആർഒ അറിയിച്ചു.
2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് ജോഷിമഠിൽ ഒന്പത് സെന്റിമീറ്റർ ആഴത്തിലാണ് മണ്ണിടിഞ്ഞതെന്നും ഡിസംബറോടെ മണ്ണിടിച്ചിലിന്റെ തോത് ക്രമാതീതമായി ഉയർന്നെന്നും അധികൃതർ വ്യക്തമാക്കി. ജോഷിമഠ് നഗരത്തിന്റെ ഹൃദയഭാഗത്താണ് മണ്ണൊലിപ്പ് കൂടുതൽ ബാധിച്ചതെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.