+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​ക്കാ​രി സ്വ​യം മൂ​ത്ര​മൊ​ഴി​ച്ച​ത്; കോ​ട​തി​യി​ൽ വി​ചി​ത്ര​വാ​ദ​വു​മാ​യി ശ​ങ്ക​ർ മി​ശ്ര

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട​തി​യി​ൽ വി​ചി​ത്ര​വാ​ദ​വു​മാ​യി പ്ര​തി ശ​ങ്ക​ർ മി​ശ്ര. താ​ൻ അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല
യാ​ത്ര​ക്കാ​രി സ്വ​യം മൂ​ത്ര​മൊ​ഴി​ച്ച​ത്; കോ​ട​തി​യി​ൽ വി​ചി​ത്ര​വാ​ദ​വു​മാ​യി ശ​ങ്ക​ർ മി​ശ്ര
ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട​തി​യി​ൽ വി​ചി​ത്ര​വാ​ദ​വു​മാ​യി പ്ര​തി ശ​ങ്ക​ർ മി​ശ്ര. താ​ൻ അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ലെ​ന്നും വ​യോ​ധി​ക​യാ​യ സ​ഹ​യാ​ത്ര​ക്കാ​രി സ്വ​യം മൂ​ത്ര​മൊ​ഴി​ച്ച​താ​ണെ​ന്നു​മാ​യി​രു​ന്നു ശ​ങ്ക​ർ മി​ശ്ര​യു​ടെ വാ​ദം.

ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ശ​ങ്ക​ർ മി​ശ്ര​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ശ​ങ്ക​ർ മി​ശ്ര ആ​രോ​പ​ണം നി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 26-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ശ​ങ്ക​ർ മി​ശ്ര​യ​യു​ടെ അ​തി​ക്ര​മം ന​ട​ന്ന​ത്. ബി​സി​ന​സ് ക്ലാ​സി​ല്‍ യാ​ത്ര ചെ‍​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്തേ​ക്ക് മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ളും ബാ​ഗും ഷൂ​സു​മെ​ല്ലാം മൂ​ത്ര​ത്തി​ല്‍ കു​തി​ര്‍​ന്ന​താ​യി യാ​ത്ര​ക്കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ ശ​ങ്ക​ര്‍ മി​ശ്ര​യ്ക്ക് ഡ​ല്‍​ഹി കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദ​ത്തി​നു​ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​മ​ള്‍ ഗാ​ര്‍​ഗ് ത​ള്ളി​യ​ത്.
More in Latest News :