കോഴിക്കോട്: മാവൂരിൽ പോക്സോ കേസിൽ സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂർ പഞ്ചായത്ത് 15-ാം വാർഡ് മെന്പർ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.
ഡിസംബർ 29ന് ചെറൂപ്പയിൽ നടന്ന മോക് ഡ്രില്ലിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് മാവൂർ പോലീസിൽ രക്ഷിതാക്കൾ നൽകിയ കേസിലാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.