ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്പെന്ഷന്. സംഭവ ദിവസം രണ്ട് കണ്ട്രോള് റൂമുകളിലായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം ദൃക്സാക്ഷികള്‍ പലരും വിളിച്ച് പറഞ്ഞിട്ടും ഇവര്‍ വിഷയത്തില്‍ ഇടപെട്ടില്ല. ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ഇവര്‍ തയാറായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് പുതുവത്സരദിവസം ദാരുണ സംഭവം നടന്നത്.
അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതോടെ യുവതിയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതി കാറില്‍ കുടുങ്ങിയതായി കണ്ടെത്തിയിട്ടും യുവാക്കള്‍ വാഹനം നിര്‍ത്താന്‍ തയാറായില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.