+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉത്പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്ത
പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉത്പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവിറക്കിയത്. മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം ഹോട്ടല്‍ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കാന്‍ തീരുമാനമായിരുന്നു. ഇതിനുപിന്നാലെയാണ് മയോണൈസ് നിരോധിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വെജിറ്റബിള്‍ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് ഭക്ഷണസാധനങ്ങള്‍ പാഴ്‌സലായി നല്‍കുന്ന തീയതിയും സമയവുമടങ്ങിയ സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നീ കാര്യങ്ങള്‍ സ്റ്റിക്കറില്‍ പതിപ്പിക്കണമെന്നാണ് നിര്‍ദേശം.
More in Latest News :