തിരുവനന്തപുരം: ശശി തരൂരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടത്. കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും വേണുഗോപാൽ പറഞ്ഞു.
എന്തൊക്കെ പുറത്തു പറയണം, പറയേണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര കേരളത്തിൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.