തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് വന്പൻ ജയം. രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് സ്വന്തമാക്കിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം 204 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയത്.
341 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സര്‍വീസസിന് 136 റൺസ് മാത്രമാണ് നേടാനായത്. 52 റൺസ് നേടിയ ഓപ്പണർ സുഫീയാൻ ആലാമിന്‍ മാത്രമാണ് സക്സേനയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായത്.
നേരത്തെ, സച്ചിന് ബേബിയുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് ബാറ്റിംഗിൽ കരുത്തായത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ 93 റൺസ് എടുത്തിരുന്നു.
സ്കോർ: കേരളം - 327, 242/7, സര്‍വീസസ് - 229, 136