+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​വി ഗം​ഗാ വി​ലാ​സ് പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വാ​ര​ണ​സി: ന​ദി​മാ​ര്‍​ഗ​മു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മു​ള്ള ആ​ഡം​ബ​ര ഉ​ല്ലാ​സ നൗ​ക​യാ​യ എം​വി ഗം​ഗാ വി​ലാ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ 11ന് ​വീ​
എം​വി ഗം​ഗാ വി​ലാ​സ് പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
വാ​ര​ണ​സി: ന​ദി​മാ​ര്‍​ഗ​മു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മു​ള്ള ആ​ഡം​ബ​ര ഉ​ല്ലാ​സ നൗ​ക​യാ​യ എം​വി ഗം​ഗാ വി​ലാ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ 11ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി മോ​ദി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വാ​ര​ണാ​സി മു​ത​ല്‍ ബം​ഗ്ലാ​ദേ​ശ് വ​ഴി ആ​സാ​മി​ലെ ദി​ബ്രുഗഡ് വ​രെ 3,200 കി​ലോ​മീ​റ്റ​റാ​ണ് നൗ​ക സ​ഞ്ച​രി​ക്കു​ക. 27 വ്യ​ത്യ​സ്ത ന​ദീ സം​സ്‌​കാ​ര​ങ്ങ​ളി​ലൂ​ടെ 50 വിനോദസഞ്ചാരകേന്ദ്രങ്ങ​ള്‍ ക​ട​ന്നാ​ണ് നൗ​ക​യു​ടെ യാ​ത്ര.

ലോ​ക പൈ​തൃ​ക ഇ​ട​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം നൗ​ക ക​ട​ന്നു​പോ​കും. കാ​സി​രം​ഗ നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, സു​ന്ദ​ര്‍​ബ​ന്‍ ഡെ​ല്‍​റ്റ അ​ട​ക്ക​മു​ള്ള നാ​ഷ​ണ​ല്‍ പാ​ര്‍​ക്കു​ക​ള്‍, വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഗം​ഗ വി​ലാ​സി​ന്‍റെ യാ​ത്രാ പ​ദ്ധ​തി​യി​ലു​ണ്ട്.

എ​ല്ലാ ആ​ഡം​ബ​ര​ങ്ങ​ളും നി​റ​ഞ്ഞ യാ​ത്ര​യി​ല്‍ ഒ​രാ​ള്‍​ക്ക് 25,000 രൂ​പ​യാ​ണ് ഒ​രു​ദി​വ​സ​ത്തെ നി​ര​ക്ക്. 51 ദി​വ​സം കൊ​ണ്ട് വാ​ര​ണ​സി​യി​ല്‍ നി​ന്ന് ദി​ബ്രുഗഡില്‍ എ​ത്തും. ര​ണ്ടാ​ഴ്ച ബം​ഗ്ലാദേ​ശി​ലെ ന​ദി​ക​ളി​ല്‍ കൂ​ടി​യാ​യി​രി​ക്കും യാ​ത്ര. പി​ന്നീ​ട് ഗു​വാ​ഹ​ത്തി വ​ഴി ഇ​ന്ത്യ​യി​ലെ​ത്തും.
More in Latest News :