ആലപ്പുഴ: കരുനാഗപ്പള്ളിയിലെ പാന്‍മസാലക്കടത്ത് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവും ആലപ്പുഴ കൗണ്‍സിലറുമായ എ ഷാനവാസിനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. ആലപ്പുഴ ഡിവൈഎസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഷാനവാസിന്റെ ലോറിയില്‍നിന്നാണ് കഴിഞ്ഞ ദിവസം ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. ഷാനവാസുമായി വാടക കരാറില്‍ ഏര്‍പ്പെട്ട ജയനെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.