+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഗ് ബാ​ഷി​ല്‍ നി​ന്ന് പി​ന്മാ​റും; ഓ​സീ​സി​ന് താ​ക്കീ​തു​മാ​യി റാ​ഷി​ദ് ഖാ​ന്‍

ദു​ബാ​യി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഉ​പേ​ക്ഷി​ച്ച ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​ഫ്ഗാ​ന്‍ സ്റ്റാ​ര്‍ സ്പി​ന്ന​ര്‍ റാ​ഷി​ദ് ഖാ​ന്‍.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ തീ​രു​മാ​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്നു എ​ന്നും ഓ​സീ​സ് ക്രി​ക്ക​റ്റ് ലീ​ഗാ​യ ബി​ഗ് ബാ​ഷി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും റാ​ഷി​ദ് ഖാ​ന്‍ അ​റി​യി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ മാ​ര്‍​ച്ചി​ല്‍ ന​ട​ക്കേ​ണ്ട ഏ​ക​ദി​ന പ​ര​ന്പ​ര ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളാ​യി​രു​ന്നു പ​ര​ന്പ​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നെ​തി​രെ കൂ​ടു​ത​ല്‍ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിന പരമ്പര ഉപേക്ഷിച്ചത്.

താ​ലി​ബാന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ മാ​സം സ്ത്രീ​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ചേ​രു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. മാ​ര്‍​ച്ച് മു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ഹൈ​സ്‌​കൂ​ളി​ല്‍​നി​ന്നും വി​ല​ക്കി. പാ​ര്‍​ക്കു​ക​ളി​ല്‍​നി​ന്നും ജി​മ്മു​ക​ളി​ല്‍​നി​ന്നും സ്ത്രീ​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :