മലപ്പുറം: ഇരുപതോളം യുപി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍(52) ആണ് അറസ്റ്റിലായത്.
തളിപ്പറമ്പിലെ സ്കൂളില്‍ കഴിഞ്ഞ നാലു വര്‍ഷമായി അധ്യാപകനാണ് ഇയാള്‍. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകന് മോശമായി പെരുമാറിയെന്ന് കുട്ടികള്‍ സ്കൂളിലെ കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കോവിഡ് കാലത്തിനുശേഷം സ്കൂള്‍ വീണ്ടും തുറന്ന സമയത്താണ് കുട്ടികളെ പീഡനത്തിനിരയാക്കിയതെന്നാണ് വിവരം.
ഇരുപതോളം വിദ്യാര്‍ഥിനികളാണ് പീഡനത്തിരയായത്. ഇതില്‍ അഞ്ചുപേര്‍ തളിപ്പറമ്പ് പോലീസില്‍ രേഖാമൂലം പരാതി നല്കി.
കുട്ടികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.