+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട​വ​ന​ക്കാ​ട്ടെ കൊ​ല​പാ​തം; പ്ര​തി സ​ജീ​വ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: എറണാകുളം എ​ട​വ​ന​ക്കാ​ട് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് സ​ജീ​വ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ല​പാ​ത​കം, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ എ
എ​ട​വ​ന​ക്കാ​ട്ടെ കൊ​ല​പാ​തം; പ്ര​തി സ​ജീ​വ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും
കൊ​ച്ചി: എറണാകുളം എ​ട​വ​ന​ക്കാ​ട് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് സ​ജീ​വ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ല​പാ​ത​കം, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

പ്ര​തി താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​നു മു​ന്നി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. 2021 ഒക്ടോബര്‍ 16നാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​യ​ര​മ്പ​ലം നി​ക​ത്തി​ത്ത​റ ര​മ്യ(35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​ട്ടി​ക​ള്‍ വീ​ട്ടി​ൽ ഇല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ്ര​തി സ​ജീ​വ​ന്‍ ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം രാ​ത്രി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് ര​ണ്ട് രീ​തി​യി​ലാ​ണ് സ​ജീ​വ​ന്‍ ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞ​ത്.

ബൂ​ട്ടി​ഷ​ന്‍ കോ​ഴ്‌​സ് ക​ഴി​ഞ്ഞ ഇ​വ​ര്‍ മും​ബൈ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​യെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഫോ​ണി​ല്‍ പോ​ലും ആ​രെ​യും ബ​ന്ധ​പ്പെ​ടാ​തെ വ​ന്ന​പ്പോ​ള്‍ ര​മ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

മും​ബൈ​യി​ല്‍ കോ​ഴ്‌​സ് ചെ​യ്യു​ന്ന​തി​നി​ടെ മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ ര​മ്യ ഇ​യാ​ളോ​ടൊ​പ്പം വി​ദേ​ശ​ത്തേ​യ്ക്ക് ക​ട​ന്നെ​ന്ന് ഈ ​ഘ​ട്ട​ത്തി​ല്‍ ഇ​യാ​ള്‍ ക​ഥ മെ​ന​ഞ്ഞു.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് രാ​ജ്യ​ത്തെ ഒ​രു വി​മാ​ന​ത്താ​വ​ളം വ​ഴി​യും ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ര​മ്യ വി​ദേ​ശ​ത്ത് പോയിട്ടില്ലെന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ​ജീ​വ​ന്‍ കു​റ്റം സ​മ്മ​തി​ച്ച​ത്.
More in Latest News :