ബംഗളൂരു: കർണാടകയിലെ ഹുബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ചയിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ്.
വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരു കൗമാരക്കാരൻ മാലയുമായി ഓടിയെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ കൗമാരക്കാരനെ എസ്പിജി ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി.
ആവേശം കൊണ്ടായിരിക്കാം അയാൾ ഇങ്ങനെ ചെയ്തതെന്നും എന്നാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ഹുബള്ളി പോലീസ് കമ്മീഷണർ രാമൻ ഗുപ്ത പറഞ്ഞു.
ഹുബള്ളിയിൽ 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു.
ഇതിനിടെ ബാരിക്കേഡ് മറികടന്ന് റോഡിലേക്ക് പെട്ടെന്ന് ചാടിയിറങ്ങിയ കൗമാരക്കാരൻ പ്രധാനമന്ത്രിയുടെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു. മോദിയുടെ കൈ അകലെവരെ കൗമാരക്കാരനെത്തി.
ഇയാളുടെ കൈയിൽനിന്നും പ്രധാനമന്ത്രി പൂമാല വാങ്ങി. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റിൽ വയ്ക്കുന്നതും വിഡിയോയിൽ കാണാം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ചെറുപ്പക്കാരനെ പിടിച്ചുമാറ്റുകയായിരുന്നു.
.

#WATCH | Karnataka: A young man breaches security cover of PM Modi to give him a garland, pulled away by security personnel, during his roadshow in Hubballi.
— ANI (@ANI) January 12, 2023
(Source: DD) pic.twitter.com/NRK22vn23S