ന്യൂഡൽഹി: മുന്‍ കേന്ദ്ര മന്ത്രി ശരത് യാദവിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ശരത് യാദവിനെ സ്മരിച്ചത്.
"ശ്രീ ശരദ് യാദവ് ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ വേറിട്ടു നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളെ ഞാൻ എപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു'.-പ്രധാനമന്ത്രി കുറിച്ചു.
ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു ശരത് യാദവിന്റെ അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.