+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ​ര​ത് യാ​ദവ് (75) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൾ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. വാ​
മുൻ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ​ര​ത് യാ​ദവ് (75) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൾ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി​ഹാ​റി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ആ​ർ​ജെ​ഡി നേ​താ​വും ജെ​ഡി​യു​വി​ന്‍റെ ആ​ദ്യ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 2003-ൽ ​ജ​ന​താ​ദ​ൾ (യു​ണൈ​റ്റ​ഡ്) രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം 2016 വ​രെ അ​തി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി ശ​ര​ത് യാ​ദ​വ് അ​ല​ങ്ക​രി​ച്ചു.

ഏ​ഴു ത​വ​ണ ലോ​ക്സ​ഭ​യി​ലും മൂ​ന്ന് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും അം​ഗ​വു​മാ​യി​രു​ന്നു. 1999-2004ൽ ​വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ൽ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്നു ശ​ര​ത് യാ​ദ​വ്.

1974-ൽ ​ജ​ബ​ൽ​പ്പൂ​രി​ൽ ന​ട​ന്ന ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ നി​ർ​ദ്ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് ശ​ര​ത് യാ​ദ​വി​ന്‍റെ പൊ​തു​രം​ഗ​പ്ര​വേ​ശ​നം. ജ​ബ​ൽ​പൂ​രി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ൽ അം​ഗ​മാ​യി.

2017-ൽ ​ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ നി​തീ​ഷ് കു​മാ​റും കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി പാ​ർ​ട്ടി​ക​ളും നേ​തൃ​ത്വം ന​ൽ​കി​യ മ​ഹാ​ഗ​ഡ്ബ​ന്ധ​ൻ സ​ഖ്യം വി​ട്ട് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ശ​ര​ത് യാ​ദ​വ് അം​ഗ​മാ​യി.

നി​തീ​ഷി​നൊ​പ്പം പോ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ശ​ര​ത് യാ​ദ​വി​ന് 2017-ൽ ​കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് 2018-ൽ ​ലോ​ക​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ എ​ന്ന പാ​ർ​ട്ടി ശ​ര​ത് യാ​ദ​വ് രൂ​പീ​ക​രി​ച്ചു. 2022ൽ ​ലാ​ലു പ്ര​സാ​ദ്‌ യാ​ദ​വി​ന്‍റെ പാ​ർ​ട്ടി​യാ​യ ആ​ർ​ജെ​ഡി​യി​ൽ ശ​ര​ത് യാ​ദ​വി​ന്‍റെ പാ​ർ​ട്ടി ല​യി​ച്ചു.
More in Latest News :