+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലെ പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് ഡി​എം​കെ

ചെ​ന്നൈ: ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ.​ ര​വി​യു​മാ​യു​ള്ള ശീ​ത​സ​മ​രം പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ലും പ്ര​ക​ട​മാ​ക്കി ഡി​എം​കെ. ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് ഡി​
ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലെ പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് ഡി​എം​കെ
ചെ​ന്നൈ: ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ.​ ര​വി​യു​മാ​യു​ള്ള ശീ​ത​സ​മ​രം പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ലും പ്ര​ക​ട​മാ​ക്കി ഡി​എം​കെ. ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് ഡി​എം​കെ​യും സ​ഖ്യ​ക​ക്ഷി​ക​ളും പൂ​ർ​ണ​മാ​യും വി​ട്ടു​നി​ന്നു.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​ട​ക്ക​മു​ള്ള കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ​ക്കൊ​പ്പം ഡി​എം​കെ, കോ​ൺ​ഗ്ര​സ് മു​ത​ലാ​യ ക​ക്ഷി​ക​ളിലെ നേതാക്കളെല്ലാം വി​ട്ടു​നി​ന്ന​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്ത് നി​ന്ന് ആ​രു​മി​ല്ലാ​തെ​യാ​ണ് ആ​ഘോ​ഷ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ട​പ്പാ​ടി പ​ളി​നി​സ്വാ​മി, മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​സെ​ൽ​വം അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ​ത ത​മി​ഴ് വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ ഗ​വ​ർ​ണ​ർ, പൊ​ങ്ക​ൽ സ​ദ്യ പാ​കം ചെ​യ്താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു‌​ട​ക്ക​മി​ട്ട​ത്. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​റു​ടെ വ​സ​തി​യു​ടെ മു​റ്റ​ത്ത് പാ​ര​ന്പ​ര്യ​ക​ല​ക​ൾ അ​ര​ങ്ങേ​റി.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ചേ​രി​തി​രി​വും ത​മി​ഴ്നാ​ടി​നെ ത​മി​ഴ​കം എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടു​മാ​ണ് സ​ർ​ക്കാ​ർ - ഗ​വ​ർ​ണ​ർ പോ​ര് മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​ര​വ​ധി ബി​ല്ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​തെ ഗ​വ​ർ​ണ​ർ കാ​ല​താ​മ​സം വ​രു​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം സ​ർ​ക്കാ​ർ നേ​ര​ത്തെ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :