ന്യൂഡൽഹി: കേന്ദ്രമന്ത്രി വി. മുരളീധരന്റെ സൗദി സന്ദർശനം റദ്ദാക്കി. ജനുവരി15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനമാണ് മാറ്റിയത്. ഔദ്യോഗിക പര്യടനത്തിന് ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായ റദ്ദാക്കൽ വിവരമെത്തിയത്.
അതേസമയം സന്ദർശനം റദ്ദാക്കാനുള്ള കാരണം എന്താണെന്നും പുതുക്കിയ സന്ദർശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല.
സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്.