കണ്ണൂർ: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. ഇതിനുപിന്നാലെ ബൈക്കിന് തീപിടിച്ചുകത്തി. ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. തോട്ടട സ്വദേശി ഋത്വിക് രാജീവനാണ് അദ്ഭുതകരമായി രക്ഷപെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മട്ടന്നൂർ-കണ്ണൂർ റോഡിൽ മതുക്കോത്തായിരുന്നു അപകടം. ഏച്ചൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരേ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ കണ്ണൂരിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. ഇതിനുപിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്.
കാറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞതോടെ രാജീവൻ റോഡിൽനിന്നും പുറത്തേക്ക് തെറിച്ചുവീണു. ഇതാണ് നിസാരപരിക്കുകളോടെ രക്ഷപെടാൻ കാരണമായത്. കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.