+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡ് : വീ​ഴ്ച വ​രു​ത്തി​യ ക​രാ​റു​കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഈ​രാ​റ്റു​പേ​ട്ട വാ​ഗ​മ​ണ്‍ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ശേ​ഷം ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ഡീ​ൻ​സ് ക​ണ്‍
ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡ് : വീ​ഴ്ച വ​രു​ത്തി​യ ക​രാ​റു​കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
തി​രു​വ​ന​ന്ത​പു​രം: ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ശേ​ഷം ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ഡീ​ൻ​സ് ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ​സി​ന്‍റെ എ ​ക്ലാ​സ് ലൈ​സ​ൻ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റു​ടേ​താ​ണ് ന​ട​പ​ടി. നേ​ര​ത്തെ ക​രാ​റു​കാ​ര​നെ റി​സ്ക് ആ​ൻ​ഡ് കോ​സ്റ്റി​ൽ ടെ​ർ​മി​നേ​റ്റ് ചെ​യ്തി​രു​ന്നു. നി​ർ​മാ​ണ പ്ര​വൃ​ത്തി റീ-​ടെ​ൻ​ഡ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്നു 2021 മേ​യ് മാ​സ​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ മ​ട​ങ്ങി വ​ന്ന​തി​നു ശേ​ഷം ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

19.90 കോ​ടി രൂ​പ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​തു​വ​രെ വെ​റും ആ​റു കി​ലോ​മീ​റ്റ​ർ ബി​എം​ആ​ൻ​ഡ് ബി​സി പ്ര​വൃ​ത്തി മാ​ത്ര​മാ​ണു പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ്ര​വൃ​ത്തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ക​രാ​റു​കാ​രെ റി​സ്ക് ആ​ൻ​ഡ് കോ​സ്റ്റ് വ്യ​വ​സ്ഥ പ്ര​കാ​രം ക​രാ​ർ റ​ദ്ദാ​ക്കാ​നും ക​രാ​റു​കാ​ര​ന്‍റെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പ്ര​വൃ​ത്തി പു​നഃ​ക്ര​മീ​ക​രി​ച്ചു സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.
More in Latest News :