+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ണ്ട് വ​ക​മാ​റ്റം; ക​ള​ക്ട​റോ​ട് ത​ട്ടിക്ക​യ​റി ഒ​ഡീ​ഷ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

ഭു​ബ​നേ​ശ്വ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ക്കാ​തെ വ​ക​മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​റോ​ട് ത​ട്ടി​ക്ക​യ​റി ഒ​ഡീ​ഷ​യി​ലെ കോ
ഫ​ണ്ട് വ​ക​മാ​റ്റം; ക​ള​ക്ട​റോ​ട് ത​ട്ടിക്ക​യ​റി ഒ​ഡീ​ഷ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ
ഭു​ബ​നേ​ശ്വ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ക്കാ​തെ വ​ക​മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​റോ​ട് ത​ട്ടി​ക്ക​യ​റി ഒ​ഡീ​ഷ​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. ക​ണ്ടാ​ബാ​ഞ്ജി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ സ​ന്തോ​ഷ് സിം​ഗ് സ​ലൂ​ജ​യാ​ണ് ബാ​ലാം​ഗി​ർ ജി​ല്ലാ ക​ള​ക്ട​ർ ച​ഞ്ച​ൽ റാ​ണ​യോ​ട് ത​ട്ടി​ക്ക​യ​റി​യ​ത്.

ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം ക​ണ്ടാ​ബാ​ഞ്ജി മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ ക​ള​ക്ട​ർ മ​റ്റ് പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ന​ധി​കൃ​ത​മാ​യി വ​ക​മാ​റ്റി​യെ​ന്നാ​ണ് സ​ലൂ​ജ​യു​ടെ ആ​രോ​പ​ണം.

ഇ​ന്ന് ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​നി​ടെ ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി സ​ലൂ​ജ റാ​ണ​യോ​ട് ക​യ​ർ​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ ഫ​ണ്ട് വ​ക​മാ​റ്റാ​ൻ ക​ള​ക്ട​ർ​ക്ക് ആ​രാ​ണ് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ മാ​റ്റം വ​രു​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്നും സ​ലൂ​ജ ചോ​ദി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ത്തോ​ട് ഉ​ത്ത​രം പ​റ​യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന വാ​ണി​ജ്യ മ​ന്ത്രി ടു​ക്കു​ണി സാ​ഹു സ​ലൂ​ജ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ല്ല. ദേ​ഷ്യ​ത്തി​ൽ സം​സാ​രി​ച്ച സ​ലൂ​ജ​യോ​ട് ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ‌ടങ്ങിയില്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.
More in Latest News :