ബംഗളൂരു: കർണാടകയിലെ ഹുബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരാൾ മാലയുമായി ഓടിയെത്തി. ബാരിക്കേഡ് മറികടന്ന് റോഡിലേക്ക് പെട്ടെന്ന് ചാടിയിറങ്ങിയ കൗമാരക്കാരൻ പ്രധാനമന്ത്രിയുടെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു.
പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ കൗമാരക്കാരനെ എസ്പിജി ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
കാറിന്റെ വാതിൽതുറന്ന് ഫുട്ബോർഡിൽ നിന്നുകൊണ്ട് റോഡിന് ഇരുവശവുള്ള ജനങ്ങളെ മോദി കൈവീശി അഭിവാദ്യം ചെയ്തു കടന്നുപോകുമ്പോഴായിരുന്നു സംഭവം. മോദിയുടെ കൈ അകലെവരെ കൗമാരക്കാരനെത്തി.
ഇയാളുടെ കൈയിൽനിന്നും പ്രധാനമന്ത്രി പൂമാല വാങ്ങി. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റിൽ വയ്ക്കുന്നതും വിഡിയോയിൽ കാണാം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ചെറുപ്പക്കാരനെ പിടിച്ചുമാറ്റി.

ഹുബള്ളിയിൽ 29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു.#WATCH | Karnataka: A young man breaches security cover of PM Modi to give him a garland, pulled away by security personnel, during his roadshow in Hubballi.
— ANI (@ANI) January 12, 2023
(Source: DD) pic.twitter.com/NRK22vn23S