പുതുശേരി: വയനാട് പുതുശേരിയിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും. കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു പള്ളിപ്പുറം-50) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സാലുവിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതോടെ പുതുശേരി വെള്ളാരംകുന്നിൽ നാട്ടുകാർ വനപാലകരെ തടഞ്ഞു വച്ചു.