+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോഷിമഠില്‍ തകര്‍ന്നത് നാലിലൊന്ന് കെട്ടിടങ്ങള്‍ മാത്രം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെ​ഹ്‌​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഇ​ടി​ഞ്ഞു താ​ഴു​ന്ന ന​ഗ​ര​മാ​യ ജോ​ഷി​മ​ഠി​ല്‍ നാ​ലി​നൊ​ന്ന് കെ​ട്ടി​ട​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ക​ര്‍​ന്നി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി.
ജോഷിമഠില്‍ തകര്‍ന്നത് നാലിലൊന്ന് കെട്ടിടങ്ങള്‍ മാത്രം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെ​ഹ്‌​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഇ​ടി​ഞ്ഞു താ​ഴു​ന്ന ന​ഗ​ര​മാ​യ ജോ​ഷി​മ​ഠി​ല്‍ നാ​ലി​നൊ​ന്ന് കെ​ട്ടി​ട​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ക​ര്‍​ന്നി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി. ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ​ദ്രി​നാ​ഥ് തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ ന​ഗ​രം പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്നും സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ക​യാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല.

ദു​ര​ന്ത​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1.5 ല​ക്ഷം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്യു​മെ​ന്നും ധാ​മി പ​റ​ഞ്ഞു. ജോ​ഷി​മ​ഠ് പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ട്ട് ക​ണ്ട് സം​സാ​രി​ക്കാ​ന്‍ ധാ​മി ത​യാ​റാ​യി​ല്ല.

ജോ​ഷി​മ​ഠി​ലെ 700 ഓ​ളം കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് വി​ള്ള​ല്‍ വീ​ണി​ട്ടു​ള്ള​ത്. 20000 ആ​ളു​ക​ള്‍ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​യ്ക്ക് മാ​റി. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കാ​നാ​ണ് തീ​രു​മാ​നം.

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ലെ ജോ​ഷി​മ​ഠി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
More in Latest News :