+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്..! ത​ല​സ്ഥാ​ന​ത്ത് പോലീസിന്‍റെ ‘ഓ​പ്പ​റേ​ഷ​ൻ‌ സു​പാ​രി’

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ണ്ട​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി പോലീ​സ്. ഗ
ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്..! ത​ല​സ്ഥാ​ന​ത്ത് പോലീസിന്‍റെ ‘ഓ​പ്പ​റേ​ഷ​ൻ‌ സു​പാ​രി’
തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ണ്ട​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി പോലീ​സ്. ഗു​ണ്ട​ക​ളു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഫ​യ​ലാ​യി ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ത​യാ​റാ​ക്കാ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഇ​ത് പ്ര​കാ​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ പേ​ര് വി​വ​ര​ങ്ങ​ൾ ഉ​ള്ള​വ​രെ സ്ഥി​ര​മാ​യി ബ​ന്ധ​പ്പെ​ടും. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ കാ​പ്പ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തും.

ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ മാ​ത്ര​മ​ല്ല റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​നും, സാ​മ്പ​ത്തി​ക ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും, ഫ്ലാ​റ്റ് നി​ർ​മ്മാ​ണ​ത്തി​നും എ​ല്ലാം ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോലീ​സ് അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സു​പാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ലീ​സ് നീ​ക്കം ത​ല​സ്ഥാ​ന​ത്ത് മാ​ത്ര​മാ​ണ്. നേ​ര​ത്തെ പോ​ത്ത​ൻ​കോ​ട് യു​വാ​വി​നെ കാ​ല് വെ​ട്ടി എ​റി​യു​ക​യും വ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ​റേ​ഷ​ൻ കാ​വ​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു.
More in Latest News :