+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​മാ​ലി​യി​ല്‍ വ​ഴി​യി​ല്‍ കി​ട​ന്ന മ​ദ്യം ക​ഴി​ച്ച സം​ഭ​വം; ഒ​രാ​ള്‍ മ​രി​ച്ചു

ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ചവര്‍ അവശനിലയിലായ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്ന അടിമാലി സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്.മൂന്നുപേരാണ് മദ്യം ക
അ​ടി​മാ​ലി​യി​ല്‍ വ​ഴി​യി​ല്‍ കി​ട​ന്ന മ​ദ്യം ക​ഴി​ച്ച സം​ഭ​വം; ഒ​രാ​ള്‍ മ​രി​ച്ചു
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ചവര്‍ അവശനിലയിലായ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്ന അടിമാലി സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്.

മൂന്നുപേരാണ് മദ്യം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ മറ്റ് രണ്ടു പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

അടിമാലി അഫ്‌സരക്കുന്നില്‍ വഴിയരികില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ചതിനു പിന്നാലെയാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മദ്യത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കഴിച്ചതാകാം എന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നുപേര്‍ക്ക് മദ്യം പകര്‍ന്ന് നല്‍കിയെങ്കിലും ഇയാള്‍ കഴിച്ചിരുന്നില്ല.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
More in Latest News :