+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ത്തും കോ​മ​യും ഫേ​സ്ബു​ക്ക് അ​ൽ​ഗോ​രി​ത​വും; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത

കോ​ട്ട​യം: ഫേ​സ്ബു​ക്ക് അ​ൽ​ഗോ​രി​തം മാ​റ്റി​യെ​ന്നും സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​സ്റ്റ് കാ​ണ​ണ​മെ​ങ്കി​ൽ ഒ​രു കു​ത്തെ​ങ്കി​ലും ത​രൂ എ​ന്ന യാ​ച​നാ കു​റി​പ്പു​ക​ളാ​ണ് എ​ഫ്ബി നി​റ​യെ. എ​ന്നാ​ൽ ഇ​തി​ലെ​ന്തെ
കു​ത്തും കോ​മ​യും ഫേ​സ്ബു​ക്ക് അ​ൽ​ഗോ​രി​ത​വും; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത
കോ​ട്ട​യം: ഫേ​സ്ബു​ക്ക് അ​ൽ​ഗോ​രി​തം മാ​റ്റി​യെ​ന്നും സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​സ്റ്റ് കാ​ണ​ണ​മെ​ങ്കി​ൽ ഒ​രു കു​ത്തെ​ങ്കി​ലും ത​രൂ എ​ന്ന യാ​ച​നാ കു​റി​പ്പു​ക​ളാ​ണ് എ​ഫ്ബി നി​റ​യെ. എ​ന്നാ​ൽ ഇ​തി​ലെ​ന്തെ​ങ്കി​ലും സ​ത്യ​മു​ണ്ടോ? ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഏ​മാ​ൻ​മാ​ർ പ​റ​ഞ്ഞു​ത​രു​ന്ന​ത്.

ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. നി​ങ്ങ​ൾ‌ കു​ത്തി​യാ​ലും ക​മ​ന്‍റി​യാ​ലും പ്ര​ധാ​ന​പ്പെ​ട്ട പോ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ ന്യൂ​സ് ഫീ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഫേ​സ്ബു​ക്ക് ന​മു​ക്ക് കാ​ണി​ച്ചു​ത​രി​ക. ഒ​രാ​ളു​ടെ ഇ​ഷ്ട വി​ഷ​യ​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ൾ, അ​ല്ലെ​ങ്കി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​വ​യി​ൽ ജ​ന​പ്രീ​തി നേ​ടി​യ​വ ആ​ദ്യം കാ​ണു​വാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന രീ​തി​യി​ലാ​ണ് സ്വാ​ഭാ​വി​ക​മാ​യും ഫേ​സ്ബു​ക്ക് അ​ൽ​ഗോ​രി​തം സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​നാ​ൽ കു​ത്ത്, കോ​മ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ന​മ്മു​ടെ പോ​സ്റ്റി​ൽ ന​മു​ക്ക് മ​റു​പ​ടി ത​രു​ന്ന​വ​ർ ന​മ്മു​ടെ അ​ടു​ത്ത പോ​സ്റ്റ് കൃ​ത്യ​മാ​യി കാ​ണും. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള പോ​സ്റ്റു​ക​ൾ ഒ​രു പ​ക്ഷേ അ​വ​ർ കാ​ണ​ണ​മെ​ന്നി​ല്ല.

2018 മു​ത​ൽ ഫേ​സ്‌​ബു​ക്ക് അ​ൽ​ഗോ​രി​തം ഏ​റെ​ക്കു​റെ ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഒ​രാ​ളു​ടെ ടൈം​ലൈ​നി​ലെ നൂ​റു​ക​ണ​ക്കി​ന് സ്റ്റോ​റി​ക​ളി​ൽ നി​ന്നും ഒ​രു നി​ശ്ചി​ത എ​ണ്ണം മാ​ത്ര​മേ മു​ൻ​ഗ​ണ​ന പ്ര​കാ​രം ഈ ​അ​ൽ​ഗോ​രി​തം തെ​ര​ഞ്ഞെ​ടു​ക്ക​യു​ള്ളൂ. ഹാ​യ് ഇ​ട്ടാ​ലും ഇ​ല്ല​ങ്കി​ലും അ​ൽ​ഗോ​രി​ത​ത്തി​ലെ ഇ​ത്ത​രം മു​ൻ​ഗ​ണ​നാ ക്ര​മം ദി​നം​പ്ര​തി മാ​റി​ക്കൊ​ണ്ടി​രി​ക്കും.

അ​തി​നാ​ൽ ത​ന്നെ ഒ​രു ദി​വ​സം ഹാ​യ് ഇ​ട്ട​തു​കൊ​ണ്ടോ പ്ര​തി​ക​രി​ച്ച​തു​കൊ​ണ്ടോ ആ ​വ്യ​ക്തി​യു​ടെ പോ​സ്റ്റു​ക​ൾ ന​മ്മ​ൾ എ​ന്നും കാ​ണ​ണ​മെ​ന്നി​ല്ല. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യു​ള്ള വെ​റു​പ്പി​ക്ക​ൽ കോ​പ്പി പേ​സ്റ്റ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാം ​കാ​ണു​ന്ന​തെ​ന്നും പോ​ലീ​സ് എ​ഫ്ബി കു​റി​പ്പി​ൽ പ​റ​ഞ്ഞു.

എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും എ​ല്ലാ പോ​സ്റ്റു​ക​ളും കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞാ​ൽ ഫേ​സ്ബു​ക്ക് മു​ത​ലാ​ളി​യും ബു​ദ്ധി​മു​ട്ടി​ലാ​കും. ന​മു​ക്ക് കേ​ൾ​ക്കാ​നും കാ​ണാ​നും കൂ​ടു​ത​ൽ താ​ല്പ​ര്യ​മു​ള്ള​വ​രെ ഫി​ൽ​റ്റ​ർ ചെ​യ്താ​ണ് ഫേ​സ്ബു​ക്ക് കാ​ണി​ക്കു​ക. കൂ​ടു​ത​ൽ സം​വ​ദി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പോ​സ്റ്റു​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ഫീ​ഡു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കും.
More in Latest News :